KOYILANDY DIARY.COM

The Perfect News Portal

ഇന്ധന വിലവർദ്ധനവിനെതിരെ മുത്താമ്പിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

കൊയിലാണ്ടി: വർധിപ്പിച്ച ഇന്ധന വില പിൻവലിക്കുക, അധിക നികുതി എടുത്തു കളയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ നടേരി മേഖല കമ്മിറ്റി മുത്താമ്പി ടൗണിൽ അർബാന തള്ളി കൊണ്ട് സമരം നടത്തി.  ലോക്ക് ഡൗണിൽ പൊതു ജനങ്ങൾ  സാമ്പത്തികമായും മറ്റും  ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക് മേലുള്ള ഇരുട്ടടി ആണ് ഇന്ധന വർധനവിലൂടെ ഇപ്പോൾ സർക്കാർ ചെയുന്നത് എന്ന് യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ പ്രസിഡന്റ് റാഷിദ്‌ മുത്താമ്പി ഉദ്ഘടനം ചെയ്ത്കൊണ്ട് പറഞ്ഞു.
നിഹാൽ മുത്താമ്പി അധ്യക്ഷത വഹിച്ചു. സമരത്തിന് ജാസിം നടേരി, ഫമീസ്. എം, മുബഷിർ, ഫഹദ് കോയ, ആഷിക്. എം, ആദിൽ, അക്ഷയ് പുതിയോട്ടിൽ, ചിൽനേഷ് ചന്ദ്രൻ, വിപിൻ കിടാവ് എന്നിവർ നേതൃത്വം നൽകി.
Share news

Leave a Reply

Your email address will not be published. Required fields are marked *