ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയാണ്. ഇതോടെയാണ് കെ എസ് ഇ ബി അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജലനിരപ്പ് 2397ല്‍ എത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2397ല്‍ ഉയര്‍ത്തിയാല്‍ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
