ആസ്വാദകർക്ക് നവ്യാനുഭവമായി പുല്ലാംങ്കുഴൽ നാദ വിസ്മയം

കൊയിലാണ്ടി: ആസ്വാദകർക്ക് നവ്യാനുഭവമായി രാജേഷ് ചേർത്തലയുടെ പുല്ലാംങ്കുഴൽ നാദ വിസ്മയം. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തമായ ഭക്തിഗാനങ്ങൾ കോർത്തിണക്കി ഭക്തിഗാനസുധയും പുല്ലാംങ്കുഴൽ നാദവിസ്മയത്തിന് മാറ്റുകൂട്ടി.
ഇടയ്ക്ക മാന്ത്രികൻ പെരിങ്ങോട് സുബ്രഹ്മണ്യന്റെ ഇടയ്ക വാദ്യവും പുല്ലാംങ്കുഴൽ കച്ചേരിക്ക് മാറ്റുകൂട്ടി. അനൂപ് ഫറോക്ക്, ശിവമണി കൊരയങ്ങാടും ചേർന്ന് ഓർക്കസ്ട്ര ഒരുക്കി. രാജേഷ് ചേർത്തലയുടെ പ്രസിദ്ധമായ താരാപഥം ചേതോഹരം, ഹരിവരാസനം തുടങ്ങിയ നിരവധിഗാനങ്ങൾ പുല്ലാംങ്കുഴലിൽ വായിച്ചത് ഏറെ ശ്രദ്ധേയമായി.

