“ആലാപ്” ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ അഭിഭാഷകരുടെ കലാ സാംസ്ക്കാരിക സംഘടനയായ ‘ആലാപ്” AALAAP പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ചന്ദ്രശേഖരൻ തിക്കോടി കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി.സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ സ്വാഗതം പറഞ്ഞു. ഗവൺമെന്റ് പ്ലീഡർ അഡ്വ. ജെതിൻ, അഡ്വ , കെ.ടി. ശ്രീനിവാസൻ, അഡ്വ, കെ.ബി ജയകുമാർ, അഡ്വ: ലീന, അഡ്വ. പി.കെ സുഭാഷ്, അഡ്വ. സനുജ് എന്നിവർ സംസാരിച്ചു.

