KOYILANDY DIARY

The Perfect News Portal

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; കള്ളവോട്ട് നടക്കില്ലെന്ന് കളക്ടര്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച്‌ ജില്ലാ കലക്ടര്‍. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ പരാതി. വോട്ടര്‍ പട്ടികയിലെ പേജുകള്‍ അടക്കം ഉള്‍പ്പെടുത്തി അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതിയും നല്‍കി.

ഈ പരാതി പരിശോധിച്ചപ്പോള്‍ ചില പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയെന്ന് ജില്ല കലക്ടര്‍ കെ.വാസുകി അറിയിച്ചു. കള്ളവോട്ട് തടയാന്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ കൂടി സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആരോപണം. 1,12,322 പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയാണ് തെളിവു സഹിതം അടൂര്‍ പ്രകാശ് പരാതി നല്‍കിയത്.

Advertisements

ഒരു ലക്ഷത്തിലേറെ ഇരട്ട തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്‍റെ ആരോപണം. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്.

ഇതുപയോഗിച്ച്‌ ഒന്നിലേറെ തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന വോട്ടര്‍പട്ടികയിലെ പേജുകള്‍ അടൂര്‍ പ്രകാശ് പുറത്തുവിട്ടു. ബൂര്‍ത്ത് ലെവല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്നാണ് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *