KOYILANDY DIARY

The Perfect News Portal

ആരോഗ്യ മേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിക്കുന്നു. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജൂലായ് 16 ശനിഴായ്ച കൊയിലാണ്ടി എസ്സ്. എസ്സ് മാളിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ വിദ്യാഭ്യാസ പ്രദർശനവും ഉണ്ടായിരിക്കും. ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം,  വിവിധ സേവനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് മേളയുടെ ലക്ഷ്യം.

ആരോഗ്യമേളയോടനുബന്ധിച്ച് അലോപ്പതി (കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്, സ്ത്രീരോഗ വിഭാഗം, ഇ.എൻ. ടി, നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉണ്ടായിരിക്കും), ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ-വിദ്യാഭ്യാസ പ്രദർശനങ്ങൾ, വിവിധ ഡിപാർട്ട്മെൻ്റ്കളുടെ പ്രദർശന സ്റ്റാളുകൾ, ജീവിതശൈലി രോഗനിർണയ ക്ലിനിക്, വിവിധ കോവിഡ് വാക്സിനാഷൻ, ടെലി മെഡിസിൻ, ഈ-സഞ്ജീവനി, നേത്രപരിശോധന, പാലിയേറ്റീവ് സ്റ്റാൾ, HIV/AIDS പരിശോധന, ടിബി ചികിൽസ വിഭാഗം, ഡയാലിസിസ് സ്റ്റാൾ, തുടങ്ങിയ ഒട്ടനവധി അനുബന്ധ വിവരങ്ങളും, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സുകൾ, ചർച്ച, കുട്ടികളുടെ സ്ക്രീനിങ് തുടങ്ങിയവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആരോഗ്യ മേളയുടെ പ്രചരണാർത്ഥം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരം, വിളംബരജാഥ,വിവിധ കലാകായിക മത്സരങ്ങൾ, തുടങ്ങിയവ സംഘടിപ്പിക്കുന്നു. ആരോഗ്യമേളയുടെ പ്രചരണാർത്ഥം ഹൈസ്കൂൾ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരം വിളംബര ജാഥ വിവിധ കലാകായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 3 വിഭാഗത്തിലായി ഏകദേശം ആയിത്തഞ്ഞൂറോളം പേർ മേളയിൽ പങ്കെടുക്കും.

Advertisements

ആരോഗ്യ മേളയുടെ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹക്കും പി ബാബുരാജ് അധ്യക്ഷനാവും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, ഡി എം ഒ ഉമ്മർ ഫാറൂക്ക് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും വാർത്താ സമ്മേളനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ ടി എം കോയ, ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം പി മൊയ്തീൻകോയ, ചൈത്രാ വിജയൻ, രജില, തിരുവങ്ങൂർ സി എച്ച് സിയിലെ മെഡിക്കൽ ഓഫീസർ പി ടി അനി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *