KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ മേഖലയ്ക്ക് പുതുജീവന്‍; ഉച്ചയ്ക്ക് ശേഷവും ഒപി, ആരോഗ്യ രക്ഷാ പദ്ധതിയും ആരോഗ്യ സേനയും

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് 2019ലെ കേരള ബജറ്റ്. നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ രക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച്‌ പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കും. ജീവിത ശൈലീ രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ നല്‍കും.

200 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്ക് ശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. കാരുണ്യ ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യ സേനയെ നിയമിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കി.

ബജറ്റില്‍ പ്രവാസികള്‍ക്കും ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ വിവാദമായിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ ഇനി സര്‍ക്കാരിന്റെ ഇടപെടലുണ്ടാകും. വിദേശത്ത് നിന്ന് ജോലി നഷ്ടമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാന്ത്വനം എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനു വേണ്ടി 25 കോടി രൂപ വകയിരുത്തി.

Advertisements

ഗള്‍ഫ് പ്രവാസികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പ്രവാസി സംരഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി രൂപ അനുവദിച്ചു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച്‌ വ്യക്തമാക്കി. കേരള ബാങ്കില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *