KOYILANDY DIARY

The Perfect News Portal

ആരോഗ്യമുള്ള ഭക്ഷണമെങ്കിലും കഴിക്കേണ്ട സമയം?

ഭക്ഷണം അല്‍പമാണ് കഴിയ്ക്കുന്നതെങ്കിലും അത് ആരോഗ്യത്തോടെ കഴിയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എത്ര ആരോഗ്യം നല്‍കുന്ന ഭക്ഷണമാണെങ്കിലും അത് സമയം തെറ്റിക്കഴിച്ചാല്‍ പണി കിട്ടുന്നത് നമുക്ക് തന്നെയാണ് എന്നതാണ് സാരം.

ഇത്തരത്തില്‍ സമയം തെറ്റിക്കഴിച്ചാല്‍ നമ്മുടെ ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങളുണ്ട. അവ എന്തൊക്കെയെന്ന് നോക്കാം

അമിതമായാല്‍ അമൃതും വിഷം എന്ന ചൊല്ല് നമുക്ക് സുപരിചിതമാണ്. എന്നാല്‍ രാത്രിയില്‍ ചോറോ അരിയാഹാരമോ കഴിയ്ക്കാതെ ഒരു ശരാശരി മലയാളിയ്ക്ക് ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍ പലപ്പോഴും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.

പകല്‍ സമയങ്ങളില്‍ ചോറിനോടൊപ്പമോ അല്ലാതെയോ തൈര് കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ രാത്രിയില്‍ തൈരും മോരും ഉപയോഗിക്കുന്നത് പനിയും ജലദോഷവും ഉണ്ടാവാന്‍ കാരണമാകും. ചുമയ്ക്കുള്ള സാധ്യതയും കൂടുതലായതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

രാത്രിയില്‍ പഞ്ചസാര കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് ഉയര്‍ത്താനും ചിലപ്പോള്‍ താഴ്ത്താനും കാരണമാകും. മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ക്കും ഇതുമൂലം കാരണമാകും.

രാവിലെ പഴം കഴിയ്ക്കുന്നത് ആരോഗ്യം മാത്രമല്ല ഊര്‍ജ്ജസ്വലതയും നല്‍കുന്നു. എന്നാല്‍ പലപ്പോഴും രാത്രിയില്‍ അത്താഴ ശേഷം പഴം കഴിയ്ക്കുന്നത് ചിലര്‍ക്ക് ജലദോഷത്തിന് കാരണമാകും.

ഗ്യാസ്ട്രബിള്‍ ഉണ്ടാക്കാന്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ കൊണ്ട് കഴിയും. രാത്രിയില്‍ ഇത് കഴിയ്ക്കുന്നത് പലപ്പോഴും ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കിടക്കുന്നതിനു മുന്‍പ് പാല്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അമിനോ ആസിഡുകള്‍ നിറഞ്ഞ പാലിന് മാത്രം ഏത് സമയത്തും കഴിയ്ക്കാം എന്നതാണ് സത്യം.

ഉറക്ക ക്ഷീണം ഇല്ലാതാവാന്‍ കാപ്പി കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ രാത്രി 7 മണിയ്ക്ക് ശേഷം കാപ്പി കുടിയ്ക്കാതിരിക്കുക. ഇത് ശരീരതത്ിലെ ജലാംശത്തെ ഇല്ലാതാക്കുന്നു.

രാത്രിയില്‍ അത്താഴത്തിനു ശേഷം ചെറി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ചെറി കഴിയ്ക്കുന്നത് പലപ്പോഴും നമ്മുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു.

അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതിനുമുണ്ട് കഴിയ്ക്കാന്‍ സമയം. അത്തിപ്പഴം രാവിലെ കഴിയ്ക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. എന്നാല്‍ രാത്രിയില്‍ എത്ര ആരോഗ്യകരമെന്നു കരുതിയാലും അത്തിപ്പഴം കഴിയ്ക്കുന്നത് നല്ലതല്ല.