KOYILANDY DIARY

The Perfect News Portal

ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു

ഹൈദരാബാദ് :  ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു.പി.ഡി. റോബിന്‍, ഭാര്യ ബിസ്മോള്‍, നാലുമാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ സ്വദേശിയായ ഡ്രൈവര്‍ പവന്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് കോട്ടയത്തു നിന്നു മടങ്ങുമ്പോഴാണ്
ദുരന്തം. റോബിന്റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ. ഇന്നു പുലര്‍ച്ചെ  ആന്ധ്രയിലെ പൊന്‍തുരുത്തിയില്‍ കാര്‍ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.