KOYILANDY DIARY

The Perfect News Portal

ആനൂകൂല്യങ്ങളും സബ്സിഡികളും ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധo

ഡല്‍ഹി: സര്‍ക്കാരിന്റെ ആനൂകൂല്യങ്ങളും സബ്സിഡികളും ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഈ നിബന്ധന ബാധകമാണ്. സര്‍ക്കാര്‍ സബ്സിഡികളും ആനൂകൂല്യങ്ങളും ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാത്രമായിരിക്കും ഇനി കണക്കാക്കുക.

പാചകവാതകം കൈകാര്യം ചെയ്യുന്ന ഓയില്‍ മിനിസ്ട്രിയും സ്കോളര്‍ഷിപ്പ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന എച്ച്‌ ആര്‍ ഡി മിനിസ്ട്രിയും ഒരുപോലെ ആവശ്യപ്പെടുന്നത് ആധാര്‍ കാര്‍ഡ് മാത്രമായിരിക്കും. ഇത് എല്ലാ സര്‍ക്കാര്‍ ഡിപാര്‍ട്ട്മെന്റുകളും ഒരു പോലെയായിരിക്കും.

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ പുതിയ കാര്‍ഡിന് അപേക്ഷിച്ച്‌ ലഭിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ആനുകൂല്യങ്ങള്‍ അനുവദിക്കുകയുള്ളൂ. ആധാര്‍ കാര്‍ഡ് ഇല്ലാത്ത വ്യക്തികള്‍ സ്ഥലത്ത് ഇല്ലാത്തതായോ മാറിതാമസിക്കുന്നതായോ കണക്കാക്കും.

Advertisements

ആധാര്‍ കാര്‍ഡുകള്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്താല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

Leave a Reply

Your email address will not be published. Required fields are marked *