KOYILANDY DIARY.COM

The Perfect News Portal

ആനപ്പാറ ക്വാറിക്കെതിരെ പരിസര വാസികളുടെ സമരം ശക്തമാകുന്നു

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരേ പരിസര വാസികളുടെ സമരം ശക്തമാകുന്നു. ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 19-ാം ദിവസത്തിലേക്ക് കടന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രക്ഷോഭ രംഗത്താണ്. സമരം നടക്കുന്നതിനിടെ കരിങ്കൽ കയറ്റാനായി കഴിഞ്ഞദിവസം വന്ന ലോറി സമരക്കാർ തടഞ്ഞു. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും നടുവത്തൂർ ശിവക്ഷേത്രം കുറുമയിൽ താഴ റോഡിലൂടെ ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്ന് ഉത്തരവിന്റെ കോപ്പി സമരക്കാർ പോലീസിന് കാണിച്ചു കൊടുത്തു. ക്വാറിയിലെ അത്യുഗ്ര സ്ഫോടനങ്ങൾ കാരണം സമീപത്തെ വീടുകൾക്ക് നാശമുണ്ടായതായും കിണറുകളിൽ വെള്ളംവറ്റുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. എന്നാൽ എല്ലാനിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *