ആഘോഷ വേളകളിൽ ഹൈലൈറ്റായി റിഷാ ഷെറിന്റെ ഗിഫ്റ്റ് ഹാബ്ബറുകൾ

കൊയിലാണ്ടി: ആഘോഷവളകളിൽ ഇനി കൊയിലാണ്ടിയിൽ തിളക്കമേറും.. പുളിയഞ്ചേരിയിലെ റിഷാ ഷെറിന്റെ ഗിഫ്റ്റ് ഹാബ്ബറുകൾ വൈറലാകുന്നു.. ന്യൂ ജനറേഷൻ കാലത്ത് ആഘോഷ പരിപാടികൾക്കെല്ലാം വലിയ മാറ്റം വന്നിരിക്കുകയാണ് പ്രത്യേകിച്ച് കല്യാണ പരിപാടികൾ, പെണ്ണുകാണൽ ചടങ്ങ്, ഉദ്ഘാടന വേളകൾ, ബർത്ത് ഡെ സെലിബ്രേഷനുകൾ തുടങ്ങി ആഘോഷ പരിപാടികളെല്ലാം. വലിയ ഗിഫ്റ്റ് ഹാബ്ബറുകളും ഫ്രൈയിമുകളും കാലിഗ്രാഫികളെല്ലാം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന വലിയ ഘടകമായി മാറിയിരിക്കുകയാണ്. പണ്ട് കാലങ്ങളിൽ കല്യാണം ഉറപ്പിക്കുന്നത് മോതിരം കൈമാറി കൊണ്ടായിരുന്നു. ഇന്ന് ഗിഫ്റ്റ് ഹാബ്ബറുകൾ കൈമാറി ബന്ധം ഉറപ്പിക്കുന്ന രീതിയാണ്. കൊയിലാണ്ടി പുളിയഞ്ചേരി ബൈത്തു സമീലിൽ സിറാജിന്റെയും ആരിഫയുടെയും മകൾ പ്ലസ് വൺ വിദ്യാർഥി റിഷാ ഷെറിൻ.

ഗിഫ്റ്റ് ഹാബ്ബറുകളും ഫ്രൈയിമുകളും സോഷ്യൽ മീഡിയകളിലും പ്രദേശത്തെ ആഘോഷ പരിപാടികളിലെല്ലാം വലിയ തരംഗമായി മാറിയിരിക്കുകയാണ്. ചെറിയ ഗിഫ്റ്റ് ഹാബ്ബറുകളിൽ നിന്ന് തുടങ്ങി ഫെയ്മസായി ഇപ്പോൾ ഓർഡറുകൾക്കായി റിഷയെ പല ടീമുകളും ബന്ധപ്പെടുകയാണ്. ഹാബ്ബറും ഫ്രെയിമും തയ്യാറക്കണമെങ്കിൽ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് റിഷാ ഷെറിൻ പറയുന്നത്.. വളരെ സൂഷ്മതയോടെ തയ്യാറാക്കേണ്ട ഒരു ഇനമാണിത്. ഇതിന്റെ ഒരോ സാമഗ്രികൾക്കും വലിയ സാമ്പത്തിക ചിലവും ഉണ്ട്.


അറബി കാലിഗ്രാഫി വേഗത്തിൽ മനോഹരമായി ചെയ്ത് തീർക്കും. കാലിഗ്രാഫി ഫ്രൈമുകൾക്ക് നിരവധി സർട്ടിഫിക്കറ്റിനും റിഷ അർഹമായിട്ടുണ്ട്. റിഷയുടെ ഈ കരവിരുന്നിന് പ്രോൽസാഹനവും നൽകുന്നത് ഉപ്പയും ഉമ്മയുമാണ്. ഇതിന് വേണ്ടി വരുന്ന സാധനങ്ങളെല്ലാം വാങ്ങി കൊടുത്ത് ഉപദേശo നൽകുന്നത് അവർ രണ്ട് പേരുമാണ്. സഹായത്തിനായി അനുജൻ സുഫിയാൻ കൂടെയുണ്ടാകും. പുളിയഞ്ചേരി ജന്നത്തുൽ ഉലൂം മദ്രസ പ്ലസ് വൺ വിദ്യാർത്ഥിയുമാണ് റീഷാ ഷെറിൻ.


