ദാമു കാഞ്ഞിലശ്ശേരി അവാർഡ് ജേതാവിനെ ആദരിച്ചു

കൊയിലാണ്ടി: പൂക്കാട് – ഓട്ടോസ് പൂക്കാട്ടിന്റെ നേതൃത്വത്തിൽ ദാമു കാഞ്ഞിലശ്ശേരി അവാർഡ് ജേതാവിനെ ആദരിച്ചു. ഓട്ടോ കോഡിനേഷൻ കമ്മറ്റി പൂക്കാട് നാലാമത് ദാമു കാഞ്ഞിലശ്ശേരി പുരസ്ക്കാര ജേതാവായ വേണു കുനിയിലിനെയാണ് ആദരിച്ചത്. സുധേഷ് അധ്യക്ഷനായി. മോഹനൻ, ഉണ്ണി എന്നിവർ പൊന്നാട അണിയിച്ചു. സുഭാഷ്, ശ്രീജിത്ത്, ധോനി, മോഹൻ ബാബു, ഗംഗാധരൻ, മുസ്തഫ എന്നിവർ സംസാരിച്ചു. അഖിൽ സ്വാഗതവും മുരളി പണിക്കർ നന്ദിയും പറഞ്ഞു.

