അമ്മയും മകളെ പീഡിപ്പിച്ച അമ്മയുടെ ആണ്‍ സുഹൃത്തും ഒളിവില്‍

മൂവാറ്റുപുഴ: അമ്മയെ മദ്യം നല്‍കി മയക്കിയശേഷം 14കാരിയായ മകളെ നിരന്തര പീഡിപ്പിച്ചു വന്ന കാമുകന്‍ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ നിരന്തര പീഡനം മൂലം സഹികെട്ട പെണ്‍കുട്ടി പോലീസില്‍ അഭയം തേടിയെത്തിയതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. അമ്മയുടെ കാമുകനായ മൂവാറ്റുപുഴ ആരക്കുഴി മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50)ആണ് അറസ്റ്റിലായത്. അമ്മയും മകളെ പീഡിപ്പിച്ച അമ്മയുടെ മറ്റൊരു ആണ്‍ സുഹ്യത്തും ഒളിവിലാണ്. സുരേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണ് സുരേഷ്. ഇയാള്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയ്ക്ക് മദ്യം നല്‍കും. മാതാവ് മദ്യലഹരിയില്‍ മയങ്ങുമ്ബോള്‍ മകളെ സുരേഷ് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ അഭം തേടുകയായിരുന്നു.മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. ഇവര്‍ മുമ്ബ് താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് മാതാവിന്റെ സുഹൃത്ത് നെല്ലിക്കുഴി നങ്ങേലിപ്പടി സ്വദേശി സെബിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. മാതാവിന്റെ ഒത്താശയോടെയായിരുന്നു പീഡനം. മാതാവിനും ആണ്‍ സുഹ്യത്ത് സെബിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

