അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ മാനേജ്മെന്റുകൾക്കെതിരെ കേരള വിദ്യർത്ഥി ജനത
കോഴിക്കോട്: കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നമ്മുടെ നാട്ടിലാകെ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച് കൊണ്ടിരിക്കുന്നതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ചില സ്വകാര്യ മാനേജ്മെന്റുകൾ യാതൊരു മനസാക്ഷിയും കൂടാതെ അമിത തുക ഫീസ് ഇനത്തിൽ പിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇത്തരം സ്വകാര്യ മാനേജ്മെൻ്റ് സ്ഥാപനങ്ങൾ നടത്തുന്ന പകൽ കൊള്ള അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും, ഫീസിന്റെ പേരുപറഞ്ഞ് സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന പീഡനങ്ങൾ അനുവദിക്കില്ലെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡന്റ് ഹരിദേവ് എസ്.വി, ജില്ല സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
