അഭയം ചേമഞ്ചേരിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതികളുണർത്തി

കൊയിലാണ്ടി> ഭിന്നശേഷിക്കാരായ അഭയം വിദ്യാർത്ഥികൾ കാപ്പാട് കടൽതീരത്ത് ദണ്ഡിയാത്രയും ഉപ്പ് കുറുക്കലും പുനരാവിഷ്‌ക്കരിച്ചു. വായിച്ചറിയാൻ കഴിയാത്തവർ സ്വാതന്ത്ര്യസമര വഴികൾ ചിത്രീകരണത്തിലൂടെ അനുഭവിച്ചറിയുകയായിരുന്നു. കന്മനശ്രീധരൻമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. അഭയം വിദ്യാർത്ഥി കിരൺ ഗാന്ധിയായി വേഷമണിഞ്ഞു. വെളള വസ്ത്രവും തൊപ്പിയും ധരിച്ച് സഹപാഠികളും രംഗത്തെത്തിയതോടെ ചരിത്രത്തിന്റെ പുനരാവിഷ്‌ക്കാരം ഇവിടെ സാധ്യമാവുകയായിരുന്നു. പരിപാടിയ്ക്ക് എം.സി മമ്മദ്‌കോയ, ഇ. ഗംഗാധരൻമാസ്റ്റർ, യു.കെ രാഘവൻ, കൈരളി ടീ്ചചർ, കെ. ഭാസ്‌ക്കരൻ, മുസ്തഫ ഒലീവ്, ശ്രീസ്‌ന എസ്. നായർ, അജിത എ.പി എന്നിവർ നേതൃത്വം നൽകി.
