കൊയിലാണ്ടി: പഞ്ച ഗുസ്തിയിൽ ദേശീയ മെഡലുകൾ നേടിയ അത്തോളി കുറുവാളൂരിലെ സാന്റി ജോണിനെ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ അനുമോദിച്ചു. പ്രസിഡണ്ട് ടി. ദേവദാസൻ മെമെന്റോ നൽകി. മുൻ പ്രസിഡണ്ട് കെ. ഗംഗാധരൻ നായർ പൊന്നാടയണിയിച്ചു. സെക്രട്ടറി ടി. കെ. കരുണാകരൻ ഖജാൻജി വിജയൻ, തുടങ്ങിയവർ സംസാരിച്ചു.