അനുമോദന സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി; അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊയിലാണ്ടി മേഖലാ നന്മ ബാലയരങ്ങ് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെയും ഖാൻകാവിൽ പുരസ്ക്കാര ജേതാവ് സി.വി. ബാലകൃഷ്ണനെയും നന്മ കൊയിലാണ്ടി അനുമോദിച്ചു. പരിപാടി കലാമണ്ഡലം സത്യപ്രകാശൻ ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ ബാലൻ അമ്പാടി, അലി കൈതവളപ്പിൽ, രാഗം മഹമ്മദാലി, ഷിജു മുത്താറ്റിൽ, രാജീവൻ, എം. നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

