അനുമോദന സായാഹ്നം നടത്തി

കൊയിലാണ്ടി: അനുമോദന സായാഹ്നം നടത്തി. ഉന്നതവിജയം നേടിയ അഭിഭാഷകരുടെ മക്കളെ ആദരിക്കൽ ചടങ്ങ് നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അഭിഭാഷകരുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വിശാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ വി സത്യൻ അധ്യക്ഷത വഹിച്ചു.

മജിസ്ട്രേറ്റ് ശ്രീജാ ജനാർദ്ദനൻ നായർ, മുൻസിഫ് ആമിന കുട്ടി മുഖ്യാഥിതിയായി ഡോക്ടർ ജയശ്രീ ശ്രീനിവാസൻ, അഡ്വ. ബിനോയ് ദാസ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ, അഡ്വ. ടി.എൻ. ലീന, അലിഡ ബൽരാജ്, ജിനിത്ത് ലാൽ, കെ.എസ്, മാധവ് ഹരി, എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.


