അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനം വാഹന ഉടമകള്‍ പിന്‍വലിച്ചു

കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ജൂണ്‍ ഇരുപതിന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനം വാഹന ഉടമകള്‍ പിന്‍വലിച്ചു.ഹരിത ട്രൈബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന കോ ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനൈസേഷന്റയും കോണ്‍ഫെഡറേഷന്‍ ഓഫ് ബസ് ഓണേഴ്സിന്റെയും സംയുക്ത യോഗത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
