അനധികൃതമായി മണൽ കടത്ത്; യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി> വെങ്ങളം ചീനഞ്ചേരി കടപ്പുറത്ത് നിന്ന് അനധികൃതമായി ഗുഡ്സ് ഓട്ടോയിൽ മണൽ കടത്തുകയായിരുന്ന വെങ്ങളം ചൊറമുറി ബബീഷിനെ (32) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. കൂട്ടുപ്രതി പ്രജു ഓടി രക്ഷപ്പെട്ടു. എസ്.ഐ സുമിത്ത് കുമാർ, എസ്.സി.പി. ഒ. ഗിരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഇ. ഗണേശൻ, ചന്ദ്രൻ, പോലീസ് ഡ്രൈവർ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
