അധ്യാപക ശില്പശാല സമാപിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല സമാപിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്ന ശില്പശാലയുടെ സമാപനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. രാജീവ്, എച്ച്.എം. മൂസ്സ മേക്കുന്നത്ത്, ജി.കെ. വേണു, ഇ.കെ. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. ബാബുരാജ് സ്വാഗതവും കെ. രജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
