KOYILANDY DIARY.COM

The Perfect News Portal

അതിവേഗ റെയിൽപ്പാതക്കെതിരെ കൊയിലാണ്ടിയിൽ പ്രക്ഷോഭം ആരംഭിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാട്ടിലപ്പീടിക തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദ്ധിഷ്ട അതിവേഗ റെയിൽപ്പാതയുടെ (കെ. റെയിൽ) അലൈമെന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വീടുകളിൽ കയറി കണക്കെടുപ്പ് നടക്കുകയാണിപ്പോൾ. അതിന് ശേഷം മുഖ്യമന്ത്രി, എം പി, എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് നിവേദനം സമർപ്പിക്കും. തുടർന്ന് ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ചെയർമാനും, വെങ്ങളം റഷീദ് കൺവീനറും, എൻ പി അനീഷ് ട്രഷററുമായ കമ്മറ്റിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
Share news

Leave a Reply

Your email address will not be published. Required fields are marked *