KOYILANDY DIARY

The Perfect News Portal

അടച്ചിടൽ കാലത്ത് കുട്ടികൾക്ക് കളി ആട്ടം സാന്ത്വന മഹോത്സവം

കൊയിലാണ്ടി: പൂക്കാട് കലാലയം ചിൽഡ്രൻസ് തിയറ്റർ കുട്ടികൾക്ക് അടച്ചിടൽ കാലം സർഗാത്മകമാക്കാൻ കളിആട്ടം – സാന്ത്വന മഹോത്സവം ഒരുക്കുന്നു. ജൂൺ 15 മുതൽ 20 വരെ ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ 1000 ത്തോളം വിദ്യാർഥികൾക്ക് അവസരം ഒരുക്കി നടത്തുന്ന സാന്ത്വന പഠന കേമ്പിൽ ലഘു വ്യായാമങ്ങളും കലാ സാഹിത്യ അഭിരുചികളും, നാടക പഠനവും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ പ്രമുഖർ കുട്ടികളുമായി നടത്തുന്ന സല്ലാപങ്ങളും നടക്കും. കെ.കെ. കൃഷ്ണകുമാർ, ഡോ. ഖദീജാ മുംതാസ്, ഡോ: അനൂപ് കുമർ, പ്രൊഫ. പാപ്പൂട്ടി മാസ്റ്റർ, ആലങ്കോട് ലീലാകൃഷ്ണൻ, റഫീഖ് അഹമ്മദ് തുടങ്ങിയ പ്രമുഖർ കുട്ടികളുമയി സല്ലാപത്തിനെത്തും.

കട്ടികളുടെ പ്രാദേശിക – ദേശീയ-അന്തർ ദേശീയ നാടകപ്രദർശനവും വെബിനാറും നടക്കും. വിവിധ ഭാഷകളിലായി 11 നാടകങ്ങൾ അവതരിപ്പിക്കും. ജൂൺ 15ന് കളി ആട്ടം ഉദ്ഘാടനം ചെയ്യും. കേന്ദ്ര – സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും. ജൂൺ 15ന് ഡോ. ശ്രീജിത്ത് രമണൻ – ‘അരങ്ങും സാങ്കേതിക വിദ്യയും’ എന്ന വിഷയം അവതരിപ്പിക്കും. ഗോപിനാഥ് കോഴിക്കോട് വെബിനാർ ഉദ്ഘാടനം ചെയ്യും. തുടർ ദിവസങ്ങളിൽ ജ്യോതിഷ് എം ജി, ശ്രീജ ആറങ്ങോട്ടുകര, ഡോ. ഉമർ തറമേൽ, ഇ. പി. രാജഗോപാലൻ എന്നിവർ യഥാക്രമം ‘നവ സാധ്യതകൾ-സാങ്കേതിക വിദ്യകൾ’, അരങ്ങും പ്രേക്ഷകരും’, കാർഷിക പരിസ്ഥിതി നാടക വേദിയിൽ ‘നാടകത്തിൻ്റെ ബഹുസ്വരത’ എന്നീ വിഷയങ്ങൾ അവതരിപ്പിക്കും.

ഡോ.ഖദീജ മുംതാസ്, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.അനൂപ് തുടങ്ങിയവർ സല്ലാപ വേദിയിൽ കുട്ടികളുമായി സംവദിക്കും. സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മനോജ് നാരായണനാണ് കേമ്പ് ഡയരക്ടർ. കേരളത്തിനകത്തും പുറത്തുമായി 1000 വീടുകളിൽ തയ്യാറാക്കുന്ന കളിമുറ്റങ്ങളെ പൂക്കാട് കലാലത്തിലെ സാന്ത്വന മഹോത്സവ വേദിയിൽ കലാലയം സാങ്കേതിക വിദഗ്ദർ ഏകോപിപ്പിക്കും. എ. അബൂബക്കർ കോഓഡിനേറ്റർ ആയി പ്രവർത്തിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *