KOYILANDY DIARY

The Perfect News Portal

അഖില ഭാരതീയ കിസാന്‍ സഭയുടെ കര്‍ഷക സമരത്തെ ഐതിഹാസികം എന്നേ വിശേഷിപ്പിക്കാനാകൂ: സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ കര്‍ഷക സമരത്തെ ഐതിഹാസികം എന്നേ വിശേഷിപ്പിക്കാനാകൂ. അടുത്തിടെ രാജ്യം കണ്ട ഏറ്റവും ആവേശഭരിതമായ സമരമായിരുന്നു മെലിഞ്ഞ്, എല്ലുന്തിയ ഒരു ലക്ഷത്തോളം കര്‍ഷകരുടെ ആ നടത്തം. ആദ്യം മുഖം തിരിച്ച മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഒടുക്കം ഈ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തെ അംഗീകരിക്കേണ്ടതായി വന്നു.

അപ്പോഴും ഇത് അനാവശ്യ സമരമാണെന്നും മാവോയിസ്റ്റ് സമരമാണെന്നും കലാപത്തിനുള്ള കോപ്പ് കൂട്ടലാണ് എന്നും പറയാന്‍ ആളുകളുണ്ടായി. സംഘപരിവാര്‍ അണികളും നേതാക്കളും അടക്കം നടത്തുന്ന പ്രചരണം ഇത്തരത്തിലാണ്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കര്‍ഷകരെ സമരത്തെ കലാപ ശ്രമമാക്കി ചിത്രീകരിച്ച്‌ രംഗത്ത് വന്നിരുന്നു. സുരേന്ദ്രന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

Advertisements

കര്‍ഷക സമരത്തെക്കുറിച്ച്‌ കെ സുരേന്ദ്രന്റെ പ്രതികരണം ഇതായിരുന്നു: സത്യത്തില്‍ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം മഹാരാഷ്ട്രയില്‍ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്ളാന്‍ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമര്‍ത്ഥമായി നേരിട്ടു. ബംഗാളില്‍ കൃഷിക്കാരെ കോര്‍പ്പറേററുകള്‍ക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോള്‍ കര്‍ഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവര്‍. വിയററ് നാം യുദ്ധത്തില്‍ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാന്‍ പണം വാരി എറിഞ്ഞവര്‍ക്കുവേണ്ടിയാണ് അവര്‍ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോര്‍മ്മിക്കണം.

ഇനിയും ഇത്തരം നീക്കങ്ങള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. വലിയ വായില്‍ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാല്‍ ശതമാനം വോട്ടാണ്. കേരളത്തില്‍നിന്നു പോയ കിസാന്‍ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേര്‍ന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയന്‍ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കില്‍ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തില്‍ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത് എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

നാസികില്‍ നിന്നും 180ലധികം കിലോമീറ്ററുകളാണ് പട്ടിണിപ്പാവങ്ങളായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ചെങ്കൊടിക്ക് കീഴില്‍ ഒന്നായി മുംബൈയിലേക്ക് മാര്‍ച്ച്‌ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ മാധ്യമശ്രദ്ധയില്‍ നിന്നും അവഗണിക്കപ്പെട്ടുവെങ്കിലും സോഷ്യ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പത്തി താഴ്‌ത്തേണ്ടി വന്നു. വന്‍ ജനപിന്തുണ കര്‍ഷക മാര്‍ച്ചിന് ലഭിച്ചതോടെ സര്‍ക്കാരിന് മുട്ട് മടക്കേണ്ടതായി വന്നു. നിയസഭാ മന്ദിരം വളയുന്നതിന് മുന്‍പേ സര്‍ക്കാര്‍ ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സമരക്കാര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച ശേഷമാണ് കര്‍ഷകര്‍ തങ്ങളുടെ ഐതിഹാസികമായ സമരം അവസാനിപ്പിച്ച്‌ വീടുകളിലേക്ക് മടങ്ങിയത്. കര്‍ഷകരുടെ സഹന സമരത്തിന്റെ വിജയം ബിജെപി സര്‍ക്കാരിന്റെ ക്രെഡിറ്റിലാക്കാന്‍ സംഘപരിവാര്‍ വന്‍ സോഷ്യല്‍ മീഡിയ പ്രചാരണമാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *