അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം പേരാമ്പ്രയില്‍

പേരാമ്പ്ര: അഖിലകേരള പ്രൊഫഷണല്‍ നാടക മത്സരം പേരാമ്പ്രയില്‍ ഇന്ന് തുടങ്ങും. ‘ചെങ്കാരി ‘കലാ സാംസ്കാരിക സംഘടനയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള നാടകോത്സവം. 10 വരെ നീണ്ടു നില്‍ക്കും. കേരളത്തിലെ പ്രമുഖ പ്രൊഫഷണല്‍ നാടക ട്രൂപ്പുകള്‍ മാറ്റുരയ്ക്കും. പ്രശസ്ത നാടകകൃത്ത് പ്രദീപന്‍ പാമ്പിരികുന്നിന്റെ സ്മരണാര്‍ത്ഥമാണ് നാടക മത്സരം സംഘടിപ്പിക്കുന്നത് .
നാടകോത്സവം കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത
ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എല്‍ ഐ സി ഓഫീസ് പരിസരത്ത് സജ്ജീകരിച്ച ഉണ്ണികൃഷ്ണന്‍ മുതുകാട് നഗറിലാണ് നടക മത്സരം നടക്കുക. 2500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയും കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലവും ഒരുങ്ങികഴിഞ്ഞതായും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘടകരായ യു സി ഹനീഫ, എന്‍ കെ ലാല്‍, വി ശ്രീനി എന്നിവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6 ന് കാളിദാസ കലാകേന്ദ്രത്തിന്റെ ‘കരുണ’ അരങ്ങേറും. നാളെ ചങ്ങനാശേരി അണിയറയുടെ ‘നോക്കുകുത്തി ‘ ഏഴിന് കൊച്ചിന്‍ സംഘവേദിയുടെ ‘വാക്ക് പൂക്കും കാലം, ‘
എട്ടിന് കൊട്ടാരക്കര ആശ്രയയുടെ ‘ഇത് പൊതുവഴിയാണ് ‘ഒമ്ബതിന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ ‘മനുഷ്യരുണ്ട് സൂക്ഷിക്കുക ‘ എന്നിവ അരങ്ങേറും.

എട്ടിന് മാധ്യമ സെമിനാര്‍ പി എം മനോജ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വര്‍ഗീയതയ്ക്കെതിരെ സ്നേഹജാല ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിജിനി പ്രമോദ് ഭരതനാട്യം അവതരിപ്പിക്കും. വൈകീട്ട് 7ന് ജി എസ് പ്രദീപ് നയിക്കുന്ന അറിവരങ്ങ് നടക്കും.

