അകലാ പുഴ കായൽ കയ്യേറ്റം നടപടി എടുക്കുക. എ.ഐ.വൈ.എഫ്.

അകലാപ്പുഴ കായൽ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോടിൻ്റെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാ പുഴ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്. അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും നിരവധി പേരാണ് ബോട്ടുയാത്രക്ക്ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസം സാധ്യതകൾ വർദ്ധിച്ചതോടെ പുഴ കയ്യേറ്റവും വർദ്ധിച്ചു വരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലെ ചളി വാരിയെടുത്ത് തീരം നികത്തി യെടുക്കുന്നു. പുഴയുടെ ആഴങ്ങളിലേക്ക് മരക്കുറ്റികൾ അടിച്ചുറപ്പിച്ച ശേഷം ഓലവെച്ച് ചളി കോരിയിട്ട് പുഴ നികത്തിയെടുക്കുന്നു.

തിക്കോടി വില്ലേജ് അതിരിലാണ് തീരം കയ്യേറ്റം വ്യാപകമായി നടക്കുന്നത്. ചാരുമ്മൽ താഴ, ഗോവിന്ദൻ കെട്ട് എന്നിവിടങ്ങളിലും കയ്യേറ്റം ശക്തമാണ്. കയ്യേറ്റത്തോടൊപ്പം കണ്ടൽ കാടുകളും നശിപ്പിക്കുന്നു. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആ വാസവ്യവസ്ഥയിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ. ഇവയുടെ വ്യാപകമായി നാശം വ്യത്യസ്ത യിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനവും ജലപക്ഷികൾക്ക് കൂടൊരുക്കലും ഇല്ലാതാകുന്നു. അകലാ പുഴയുടെ സൗന്ദര്യമാണ് സന്ദർശകരുടെ ആകർഷണം. ഇവയുടെ നാശം ടൂറിസം വികസന സാധ്യതയാണ് ഇല്ലാതാകുന്നത്..മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ്, പ്രസിഡണ്ട് സുമേഷ് ഡി. ഭഗത്, വൈസ് പ്രസിഡണ്ട് എം.കെ.രൂപേഷ്, എം.കെ.ബിനു എന്നിവർ സന്ദർശിച്ചു.


