KOYILANDY DIARY.COM

The Perfect News Portal

അകലാപ്പുഴ ടൂറിസം വികസനം പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു  സംരക്ഷിക്കണം

കൊയിലാണ്ടി: അകലാപ്പുഴ ടൂറിസം വികസനം പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയർത്തി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ അകലാപ്പുഴ  ഗോവിന്ദൻ കെട്ടിൽ എ.ഐ.വൈ.എഫ്. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിൻ എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം ചെയ്തു. സുമേഷ് ഡി. ഭഗത് അധ്യക്ഷത വഹിച്ചു. ഡോ: പ്രശാന്ത് ബാവ, മണ്ഡലം സെക്രട്ടറി എ. ടി. വിനീഷ്, ജില്ലാ എക്സികുട്ടീവ് അംഗം ബി.ദർശിത്, എം.കെ.രൂപേഷ്, അജീഷ് പുക്കാട്, നിഖിൽ പാറക്കാട്, ദൃശ്യ സുമേഷ്, അമൽജിത്ത് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *