അംഗന്‍വാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി

കൊയിലാണ്ടി: ഐ.സി.ഡി.എസ്. പന്തലായനിയില്‍ നിന്നും വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി. ചേമഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് ഉപാഹാര സമര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് കെ. സി. ബീന അധ്യക്ഷത വഹിച്ചു.
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നാരായണി, സുഹറ മെഹബൂബ്, സി.ഡി.പി.ഒ ഡോ.വിദ്യാശശിധരന്, എം.പി.ജ്യോതി, എ.എന്‍.വിജയലക്ഷ്മി, കെ. കെ.ബീന, സൂപ്പര്‍വൈസര്‍മാരായ കെ.എം.അനിത, കെ. വിജുല, എന്‍. സുഭ, സി. രജനി എന്നിവര്‍ സംസാരിച്ചു.

