കൊയിലാണ്ടി: ഹിജാബ് മൗലികാവകാശം അടിയറവ് വെക്കില്ല എന്ന മുദ്രാവാക്യമുയർത്തി വിമൻ ഇന്ത്യ മുവ്മൻ്റ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജസിയ കാവുംവട്ടം, കെ. കെ. ശരീഫ, റസീന റിയാസ്, റഹ്മത്ത് അൽ ഇസ്ര എന്നിവർ നേതൃത്വം നൽകി.