സി.എം.സി ബോയ്സ് ഹൈസ്കൂളിൽ അവധിക്കാല ക്യാമ്പ്

എലത്തൂർ: സി.എം.സി ബോയ്സ് ഹൈസ്കൂളിൽ അവധിക്കാല ക്യാമ്പ് “കളിക്കാലം 2022′ സംഘടിപ്പിച്ചു. എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. രണ്ടു മാസം ദൈർഘ്യമുള്ള പരിപാടിയിൽ കലാ കായിക പരിശീലന ക്യാമ്പുകളും സാസ്കാരിക പരിപാടികളുമുണ്ടാകും. സിനിമ –- സീരിയൽ താരം മനോരഞ്ജൻ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് വി. ബൈജു അധ്യക്ഷത വഹിച്ചു. മുൻ അധ്യാപിക ഉഷ സ്കൂളിന് സമ്മാനിച്ച സൗണ്ട് സിസ്റ്റം പ്രധാനാധ്യാപിക കെ. ജയന്തി ഏറ്റുവാങ്ങി.

കോവിഡ് കാലത്ത് ഹോംലാബിന്റെ ഭാഗമായി നൂറോളം പരീക്ഷണങ്ങൾ നടത്തിയ വിദ്യാർഥി നിവേദ് സുനിലിന് ഉപഹാരം നൽകി. മാനേജർ സി എം രാജൻ, ശിവാനന്ദൻ, പ്രധാനാധ്യാപകരായ കെ ജയന്തി, പി. ഗീത, പി. പ്രമീള, പി. കെ ബൈജു, അധ്യാപകരായ അബ്ദുൾ ഖാദർ, അബ്ദുൽഹക്കീം, മുൻ അധ്യാപിക ഉഷ എന്നിവർ സംസാരിച്ചു.


