KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം പ്രവര്‍ത്തകനായിരുന്ന അഷ്റഫിനെ കൊലപെടുത്തിയ കേസില്‍ 6 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: പാനൂര്‍ താഴയില്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്ന അഷ്റഫിനെ കൊലപെടുത്തിയ കേസില്‍ 6 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.

2002 ഫെബ്രുവരി 15 ന് താഴയില്‍ അഷ്റഫിനെ പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച്‌ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആര്‍ എസ്‌എസ് ക്രിമിനലുകള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുറ്റ്യേരിയിലെ ജിത്തു, പോത്ത് രാജീവന്‍, ഇരുമ്ബന്‍ അനീശന്‍ , പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *