സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പോതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് പതാക ഉയര്‍ത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് ക്വിസ് മത്സരവും ടാലന്റ് എക്സാമിനേഷനും നടക്കും. ഔപചാരിക ഉദ്ഘാടനം നാളെ വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും.
കുട്ടികളുടെ ശാസ്ത്ര അഭിരുചിയും അറിവുകളും പങ്കുവെക്കാനായി ഏഴായിരത്തോളം പ്രതിഭകളാണ് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്കായി കോഴിക്കോട് എത്തുന്നത്. മേളയുടെ ആദ്യദിവസമായ ഇന്ന് പ്രധാന മത്സരങ്ങളൊന്നുമില്ല. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ശാസ്ത്രമേളയുടെ പതാക ഉയര്‍ത്തി.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇത്തവണ അപ്പീലുകള്‍ അനുവദിക്കുകയെന്ന് ഡി പി ഐ പറഞ്ഞു.

രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാവും ശാസ്ത്രമേള നടക്കുക.

ഏഴ് വേദികളില്‍ 217 ഇനങ്ങളിലായാണ് മത്സരങ്ങള്‍. 37 ഇനങ്ങളില്‍ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും മാറ്റുരയ്ക്കാനെത്തും.
മത്സരാര്‍ത്ഥികള്‍ക്കുളള യാത്രാ സൗകര്യം, ഭക്ഷണം, താമസം എന്നിവയെല്ലാം സജ്ജമായിട്ടുണ്ട്, 4 ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേള ഞായറാഴ്ച വൈകീട്ട് സമാപിക്കും
