സംസ്ഥാനത്തെ 66 ആരോഗ്യകേന്ദ്രങ്ങളില്‍ കേള്‍വി തകരാര്‍ കണ്ടത്തെുന്നതിനുള്ള സ്ക്രീനിങ് സൗകര്യം ഒരുക്കും: മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് 50 പ്രസവത്തില്‍ കൂടുതല്‍ നടക്കുന്ന 66 ആരോഗ്യകേന്ദ്രങ്ങളില്‍ കേള്‍വി തകരാര്‍ കണ്ടത്തെുന്നതിനുള്ള സ്ക്രീനിങ് സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാത്തോളജിയുടെയും (കാസ്പ്) തീപ്പൊള്ളലേല്‍ക്കുന്നവര്‍ക്കുള്ള ബേണ്‍സ് ഐ.സി.യുവിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
നവജാത ശിശുക്കളില്‍ ജനിച്ചയുടന്‍തന്നെ കേള്‍വി പരിശോധന നടത്തി, തകരാര്‍ കണ്ടത്തെുന്ന പക്ഷം ചികിത്സകള്‍ പെട്ടെന്ന് തുടങ്ങാന്‍ സാധിക്കും. ആറുമാസത്തിനുള്ളില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് എയിഡ് നല്‍കുകയും, 18 മാസത്തിനുള്ളില്‍ കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ നടത്തുകയും ചെയ്താലേ ചികിത്സ ഫലപ്രദമാവുകയുള്ളൂ.
തീപ്പൊള്ളലേറ്റവര്ക്ക് അണുബാധയുണ്ടാവാതിരിക്കാനുള്ള പ്രത്യേക പരിചരണം നല്‍കേണ്ടതുണ്ടെന്നും ഇതിനുള്ള ആധുനിക സൗകര്യങ്ങളാണ് പുതിയ ബേണ്‍സ് യൂനിറ്റിലൂടെ മെഡിക്കല്‍ കോളജിലൊരുങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷറീന വിജയന്, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. എം.കെ. മോഹന്‍കുമാര്‍, ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബി. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍ സ്വാഗതവും, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. മുരളീധരന് നമ്പൂതിരി നന്ദിയും പറഞ്ഞു.

