ശില്‍പ്പശാല സംഘടിപ്പിച്ചു
കോഴിക്കോട് > കുടുംബശ്രീ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനക്കു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ശില്‍പ്പശാല കോര്പറേഷന് സ്ഥിരം സമിതി ചെയര്മാന് എം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി സി കവിത അധ്യക്ഷയായി. എ സി മൊയ്തി, ഗീതാ രാജന്, എന്നിവര്‍ സംസാരിച്ചു. ഡോ.എസ് രാഹുല്‍ ക്ളാസെടുത്തു. ടി ഗിരീഷ്കുമാര്‍ സ്വാഗതവും ടി നാസര്‍ബാബു നന്ദിയും പറഞ്ഞു.
