ജൈവ മാലിന്യമുക്ത-കാര്‍ഷിക ഗ്രാമം ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി > കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ജൈവ മാലിന്യമുക്ത ജൈവ കാര്‍ഷിക ഗ്രാമം പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു.നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് വി.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷാജി പാതിരിക്കാട് അദ്ധ്യക്ഷനായി. എ.പി സുധീഷ് പ്രൊജക്ട് വിശദീകരിച്ചു. നിറവ് വേങ്ങേരിയുടെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് ക്ലാസെടുത്തു. കൗണ്‍സിലര്‍ സ്മിത തോട്ടുംകര സംസാരിച്ചു.മേപ്പയില്‍ ബാലകൃഷ്ണന് സ്വാഗതവും ടി.എം ശിവദാസന്‍ നന്ദിയുംപറഞ്ഞു.
