വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കൊയിലാണ്ടി നഗരത്തിൽ പ്രകടനം നടത്തി

കൊയിലാണ്ടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് മണിയോത്ത് മൂസ്സ ഹാജി ഉൽഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എം. രാജീവൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി. പി. ഇസ്മായിൽ, എം. ശശീന്ദ്രൻ, ജലീൽ മൂസ്സ, റിയാസ്, അബൂബക്കർ, വനിതാ വിംഗ് സംസ്‌ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ഷീബ ശിവാനന്ദൻ, ഉഷ മനോജ് എന്നിവർ സംസാരിച്ചു.

