KOYILANDY DIARY.COM

The Perfect News Portal

വ്യവസായ സംരഭക ക്ലബ്ബ് രൂപീകരിച്ചു

കൊയിലാണ്ടി : നഗരസഭയുടെ ‘വിഷന്‍ 2035’ പ്രാദേശിക സാമ്പത്തിക വികസനം വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കളില്‍ 25 ശതമാനം സ്വയം പര്യാപ്ത ലക്ഷ്യമാക്കി നഗരസഭയില്‍ വ്യവസായ സംരഭക ക്ലബ്ബ് രൂപീകരിച്ചു.
വര്‍ഷം തോറും 50 പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും 1000 പേര്‍ക്ക് സ്ഥിരം തൊഴിലും അതുവഴി നഗരസഭക്ക് നികുതിയിനത്തിലും ലൈസന്‍സ് ഫീ ഇനത്തിലും അധിക വരുമാനം ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ സാധാരാണക്കാര്‍ക്ക് ലഭ്യമാക്കുകയും അതുവഴി പ്രാദേശിക വിഭവങ്ങള്‍ മൂല്യവര്‍ദ്ധിതമാക്കുമ്പോള്‍ കര്‍ഷകര്‍ക്കും അതിന്റെ മെച്ചം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലബ്ബില്‍ അംഗമാകുന്നവര്‍ക്ക് ആരംഭിക്കുന്ന സംരംഭത്തിനാവശ്യമായ പരിശീലനങ്ങളും പദ്ധതി അറിവുകളും വായ്പകളും സാക്ഷ്യപത്രങ്ങളും ധനകാര്യ സാക്ഷരതയും ലഭ്യമാക്കാനുള്ള സഹായം ക്ലബ്ബ് നല്‍കുന്നതാണ്. ഇതിന്റെ ഭാഗമായി നിരവധി വ്യവസായ ഉത്പാദന പദ്ധതികളെകുറിച്ചുള്ള പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്.
നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ വ്യവസായ സംരഭക ക്ലബ്ബ് രൂപീകരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, ആര്‍.കെ. ചന്ദ്രന്‍, പി.കെ.രാമദാസ്, വ്യവസായ വികസന ഓഫീസര്‍ ടി.വി. അജിത് കുമാര്‍, എ.സുധാകരന്‍, ലുക്ക്മാന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *