വേളം കാക്കുനിയില്‍ സി.പിഎം – ലീഗ് സംഘര്‍ഷം

കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു ഭാഗങ്ങളിലും പെട്ട 16 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടന്നു. കാക്കുനിയിലെ കാരക്കണ്ടി കുഞ്ഞിരാമന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെമ്മരത്തൂരില്‍ നിന്നും മുതുവണ്ണാച്ചയില്‍ വന്നവര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞുനിര്‍ത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
