കൊയിലാണ്ടി: വീട്ടിൽ വെച്ച് മദ്യ വില്പന നടത്തുന്ന ആൾ പോലീസ് പിടിയിൽ. അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തൽ ശ്രീധരൻ (51) നെ യാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എസ്.ഐ. റഹൂഫിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മദ്യക്കുപ്പികൾ പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.