KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി

ബംഗളൂരു: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി. പശ്ചിമ ബംഗളൂരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം. സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സെെക്കിളില്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് മഞ്ജുനാഥ് നഗര്‍ സ്വദേശി ദീപക് മുലസവാലഗിയ്ക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ ആദര്‍ശ്നഗര്‍ പൊലീസ് കേസെടുത്തു. സംഭവം അന്വേഷിക്കാന്‍ ഡിവെെ. എസ്.പി അശോകിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വാര്‍ത്ത പെട്ടന്ന് തന്നെ പ്രചരിച്ചതോടെ പോസറ്റ്മോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം പൊലീസ് കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദളിത് ഗ്രൂപ്പ് ഉത്തര കര്‍ണാടകയിലെ ഹൃദയഭാഗമായ അംബേദ്കര്‍ സര്‍ക്കിളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Advertisements

പ്രതിഷേധത്തിനെ തുടര്‍ന്ന് മന്ത്രി എം.ബി പട്ടീല്‍ സ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ കുടുംബത്തിന് 8.5 ലക്ഷം രൂപ സഹായധനം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെ കാണാതെ പിരിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. സിദ്ദരാമയ്യയെ കാണാന്‍ അവസരം ഉണ്ടാക്കാമെന്ന പട്ടീലിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *