വിദ്യാരംഗം മാഗസിൻ പ്രകാശനം ചെയ്തു
കൊയിലാണ്ടി: വിദ്യാരംഗം മാഗസിൻ പ്രകാശനം ചെയ്തു. ജി.എഫ്.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021-22 വർഷത്തെ തനതു പ്രവർത്തനമായ കൈയെഴുത്തു മാഗസിനുകൾ സ്കൂൾ ലീഡർ കൃഷ്ണ കിഷോറിന് നൽകിണ് പ്രധാനാധ്യാപകൻ സുരേഷ് കുമാർ പ്രകാശനം ചെയ്തു. എൽ.പി. വിഭാഗം മാഗസിൻ ‘ഓല’ യു.പി വിഭാഗം മാഗസിൻ ‘മയിൽപ്പീലി’ എന്നിവയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വിദ്യാരംഗം കൺവീനർ പത്മനാഭൻ മാസ്റ്റർ, പ്രജിത്ത് മാസ്റ്റർ, ഷമീന. യു വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

