വിദൂര വിദ്യാഭ്യാസം കായിക മേള കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി> വിദൂര വിദ്യാഭ്യാസം കായിക മേള അത്ലറ്റിക്ക് മത്സരങ്ങള്‍ കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി സ്പോര്‍ട്ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോളേജ് തലത്തില്‍ മേഴ്സി പേരാമ്പ്രയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ചിന്മയ പേരാമ്പ്രയും ചാമ്പ്യന്മാരായി. പി.ഇ സുകുമാര്‍, സി.ജി ഷാജി, മനോജ് ചാലക്കണ്ടി എന്നിവര്‍ സംസാരിച്ചു.
