വിത്ത് വണ്ടിക്ക് സ്വീകരണം നൽകി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മൂടാടി കൃഷിഭവന്റെ വിത്ത് വണ്ടിക്ക് സ്വീകരണം നൽകി.കൃഷി വകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’
പദ്ധതി പ്രകാരമാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പച്ചക്കറി വിത്തുകളുമായി വിത്ത് വണ്ടിയെത്തിയത്.
മൂടാടി കൃഷി ഓഫീസർ കെ.വി.നൗഷാദിൽ നിന്ന് കാർഷിക ക്ലബ്ബ് ലീഡർ മാനസ്.എ.എസ് പച്ചക്കറി വിത്തുകൾ ഏറ്റുവാങ്ങി.സീനിയർ അസിസ്റ്റന്റ് പി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
മൂടാടി കൃഷി അസിസ്റ്റന്റ് പി.നാരായണൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.
