KOYILANDY DIARY.COM

The Perfect News Portal

വിജയ യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നരേന്ദ്ര മോദിയുടെ അഴിമതിയില്ലാത്ത ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്നും ഇരു മുന്നണികളെയും മാറ്റി നിർത്താനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വർഷങ്ങളായി കേരളത്തിലെ ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും പിണറായിയുടെ ഭരണത്തിൽ അഴിമതി സാർവർത്രികമായി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ആഴക്കടൽ മൽസ്യബന്ധനം വിദേശ ട്രാേളുകൾക്ക് അനുമതി നൽകിയതിലൂടെ കേന്ദ്ര സർക്കാറിൻ്റെ മർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി. വിദേശ ട്രോളറുകൾക്ക് അനുമതി നിഷേധിച്ച സർക്കാറാണ് മോദി സർക്കാർ. കൊള്ള മുതൽ പങ്ക് വെക്കുന്നതിലെ തർക്കമാണ് ഈ അഴിമതി പുറത്ത് കൊണ്ടുവന്നത്.

എൽ.ഡി.എഫും, യു.ഡി.എഫും വർഗ്ഗീയ ശക്തികളുടെ തടവറയിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. വാദ്യമേളങ്ങളൊടെയും, ബൈക്കുകളുടെയും അകമ്പടിയോടെയാണ് കൊയിലാണ്ടിയിലേക്ക് ആനയിച്ചത്. എസ്.ആർ.ജയ് കിഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫു കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അനൂപ് ആൻ്റണി. ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി എം.ടി രമേശ്, സി. കൃഷ്ണകുമാർ, ആർ.ഡി. രാഗേന്ദു. വായനാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, അഡ്വ.വി. സത്യൻ കെ.വി.സുരേഷ്, വി.കെ മുകുന്ദൻ, ടി.കെ. പത്മനാഭൻ, വി.കെ. ജയൻ, ഒ.മാധവൻ, എ.പി. രാമചന്ദ്രൻ, വി.കെ. ഉണ്ണികൃഷ്ണൻ, അഭിൻ അശോക് എന്നിവര് സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *