KOYILANDY DIARY.COM

The Perfect News Portal

വിക്ടറി കൊരയങ്ങാട് ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: സമൃദ്ധിയുടെ സന്ദേശനിറവിൽ വിക്ടറി കെരയങ്ങാടിൻ്റ ഓണാഘോഷം ജനങ്ങൾക്ക് ആവേശകരമായി. കൊരയങ്ങാട്. കരിമ്പാപൊയിൽ മൈതാനിയിൽ നടന്ന സ്ത്രീകളും, കുട്ടികളും, വിവിധ പരിപാടികളിൽ സജീവമായി പങ്ക് കൊണ്ടു. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള നീന്തൽ മൽസരം, കസേരകളി, ഇഷ്ടിക പിടുത്തം, തുടങ്ങിയ സ്ത്രീകൾക്കും, പുരുഷൻമാർക്കുമായി നടത്തിയ കമ്പവലിമൽസരങ്ങൾ ജനങ്ങളെ ആവേശം കൊള്ളിച്ചു.

മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കേരള പോലീസ് സൈബർസെൽ പ്രഭാഷകൻ രംഗീഷ് കടവത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ബോധവൽക്കരണ ക്ലാസിന് നേതൃത്വ നൽകി, തുടർന്ന്. കരോക്ക ഗാനമേളയും അരങ്ങേറി. സമാപന സമ്മേളനം വടകര ഡി.വൈ.എസ്.പി. ഹരിപ്രസാദ് ഉൽഘാടനം ചെയ്തു.

പി.ഇ.സുകുമാർ, വി.മുരളീ കൃഷ്ണൻ, ഡോ.പി.ഗോപിനാഥ്, എ.വി.അഭിലാഷ്, കെ.കെ.വിനോദ് ,പി.കെ.സജീഷ്,എം.കെ.വിഷ്ണു, ഇ.കെ.വിജീഷ്, പി.കെ.വിനോദ് കുമാർ, പി.കെ.സുമിത്ത്, തുടങ്ങിയവർ സം സാരിച്ചു. പടം.. വിജയികൾക്ക് ഡി.വൈ.എസ്.പി.ഹരിപ്രസാദ് ട്രോഫി സമ്മാനിക്കുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *