വാകയാട് HSS ൽ ആർച്ച പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ജില്ലാ പോലീസിൻ്റെ സഹകരണത്തോടെ നടത്തുന്ന ആർച്ച പദ്ധതി ബാലുശ്ശേരി സബ് ഇൻസ്പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ശശി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി. ആബിദ, പ്രധാനാധ്യാപിക ടി. ബീന, എം. സതീഷ്കുമാർ, ശാന്ത പാവുക്കണ്ടി, ഡോ. രമാദേവി, കീർത്തന പ്രകാശ്, കെ. പവിത്ര എന്നിവർ സംസാരിച്ചു.


എൻ.എസ്.എസ്. യൂണിറ്റിലെ പെൺകുട്ടികൾക്കാണ് സുരക്ഷാ പരിശീലനം നൽകുന്നത്. സിവിൽ പോലീസ് ഓഫീസർമാരായ കെ. സുജാത, വി.വി. ഷീജ, എൻ. ഷിജിന, വി. ബിന്ദു. എന്നിവരാണ് പരിശീലകർ.
Advertisements

7

