വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് ബാവലിയില്‍ വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി ഫോറസ്റ്റ് സെക്ഷനിലെ താല്കാലിക വാച്ച റായതോണിക്കടവ് തുറമ്ബൂര് കോളനിയിലെ ബസവന്റെ മകന് കെഞ്ചന് (46) ആണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. ആന്റി പോച്ചിംഗ് ക്യാമ്ബിലെ ഡ്യൂട്ടി പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍.
