KOYILANDY DIARY.COM

The Perfect News Portal

വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത്​ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ്​ ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ​നഗരസഭ അധ്യക്ഷന്‍ വി.കെ. പ്രശാന്ത്​ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിയാകും. സി.പി.എം നേതൃത്വത്തില്‍ ഇത് സംബന്ധിച്ച ധാരണയായി. വെള്ളിയാഴ്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം പേരും പ്രശാന്തിനെ പിന്തുണച്ചു.

മേയര്‍ എന്ന നിലയില്‍ കാഴ്​ച വെച്ച പ്രവര്‍ത്തന മികവാണ്​ പ്രശാന്തിന്​ പരിഗണന ലഭിക്കാനിടയായത്​. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്​ സാധന സാമഗ്രികള്‍ സമാഹരിച്ച്‌​ കയറ്റി അയക്കുന്നതില്‍ കാഴ്​ച വെച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്​ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ സ്വീകാര്യതയും പ്രശംസയും നേടിയിരുന്നു. യുവനേതാവെന്ന പരിഗണനയും​ വി.കെ. പ്രശാന്തിന്​​ അനുകൂല ഘടകമാണ്​.

Share news

Leave a Reply

Your email address will not be published. Required fields are marked *