വജ്രജൂബിലി ഫെലോഷിപ്പ് ഉദ്ഘാടനം

കൊയിലാണ്ടി: സംസ്ഥാന സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ വജ്രജൂബിലി ഫെലോഷിപ്പിന്റെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. സാംസ്കാരിക ഉന്നതി നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, പുതുതലമുറയില്‍പ്പെട്ട കുട്ടികളിലും യുവാക്കളിലും കലാഭിമുഖ്യം ഉണര്‍ത്തുക, കലാവിഷയങ്ങളില്‍ യോഗ്യത നേടിയ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ.കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എം.വേലായുധന്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട്, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാധ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന്മാരായ പി.പി.രമണി, പി.കെ.ഷീജ, കെ.സി.ഗീത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് ഗീതാനന്ദന്, വജ്രജൂബിലി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജീഷ് മുചുകുന്ന്, യു.വി.രാഘവന്, സുനില്‍ തിരുവങ്ങൂര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി.മനോജ് കുമാര്‍, വജ്രജൂബിലി ക്ലസ്റ്റര്‍ കണ്‍വീനര്‍ അഫ്രിദ് എന്നിവര്‍ സംസാരിച്ചു.
